കണ്ണൂര്‍: പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.
രാമന്തളി വടക്കുമ്പാട് കെ.ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
കലാധരൻ പാചകത്തൊഴിലാളിയാണ്. കലാധരനും ഭാര്യയും കുറെനാളായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. മക്കൾ കലാധരന്റെ കൂടെയാണ്.
സംഭവമറിഞ്ഞ് പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

0 Comments