ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

 


ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ പി.പിഅര്‍ച്ചന നിര്‍വഹിച്ചു.  പ്രതിസന്ധികള്‍ അതിജീവിച്ച്  പ്രതിരോധവുമായി മുന്നോട്ടു പോകാം എന്നതാണ്  എയ്ഡ്‌സ് ദിനാചരണ സന്ദേശം. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നടന്ന പരിപാടിയില്‍ പ്രതീകാത്മകമായി എച്ച്.ഐ.വി പോസ്റ്റര്‍ കത്തിച്ച് ജാലവിദ്യയിലൂടെ പ്രാവിനെ പറത്തിയാണ് ഉദ്ഘാടനം ചെയ്തത്.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്  അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍  സമീഹാ സൈദലവി   റെഡ് റിബ്ബണ്‍ ക്യാമ്പയിന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ പി.എസ് സുഷമ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. മജീഷ്യന്‍ സനീഷ് വടകര എയ്ഡ്‌സ് ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു. 

ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍  ഡോ. പ്രിയ സേനന്‍, കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പ്രസന്നകുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍  മീഡിയ ഓഫീസര്‍  പി.എം ഫസല്‍,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ  നവാസ്, എച്ച്.ഐ.വി  കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍, ഐ.സി.ടി.സി കൗണ്‍സിലര്‍  മൊയ്തീന്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, എയ്ഡ്‌സ് കണ്‍ട്രോള്‍  സൊസൈറ്റി പ്രവര്‍ത്തകര്‍, ടി.ബി സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഐ.സി.ടി.സി കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments