പാലക്കാട് വാളയാർ ആൾകൂട്ടക്കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനെ മണിക്കൂറുകളോളം ആണ് പ്രതികൾ സംഘം ചേർന്ന് മർദിച്ചത്. ഇവരിൽ പെട്ടയാളാണ് ഷാജിയെന്നാണ് വിവരം. ഇതോടെ ഇന്നലെ പിടിയിലായ രണ്ടുപേരടക്കം കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. .
എല്ലാവരും അട്ടപ്പള്ളം സ്വദേശികൾ ആണ്. ആക്രമണത്തിൽ നേരിട്ട് പങ്കാളികളായ 7 പേർ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. ഇവരെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി സംസ്ഥാനത്തിനകത്തും പുറത്തുമായി തിരച്ചില്‍ തുടരുകയാണ്. കൂടുതൽ പ്രതികൾ മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും വിവരമുണ്ട് എന്നാൽ ഈ ഫോണുകൾ നശിപ്പിക്കപ്പെട്ടതയാണ് സൂചന. ഇത് തിരിച്ചെടുക്കാൻ കഴിയുമോ എന്നതടക്കം അന്വേഷണം സംഘം തേടും.
0 Comments