തീപൊള്ളലേറ്റ്ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

 


തില്ലങ്കേരി : തീപൊള്ളലേറ്റ്  ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു തില്ലങ്കേരി കാവുംപടിയിലെ റസീൽ മൻസിലിൽ റസീൽ ഷർമിന ദമ്പതികളുടെ മകൾ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മെയ്‌ 14ന് ആയിരുന്നു കളിക്കുന്നതിനിടെ ഫാത്തിമക്ക് അബദ്ധത്തിൽ പൊള്ളാലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളാലേറ്റ് ഫാത്തിമ കഴിഞ്ഞ ഏഴു മാസമായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ചൊവ്വാഴ്ച രാത്രിയാണ് ഫാത്തിമ മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം കവുമ്പടി ജുമാമസ്ജിദിൽ കബർസ്ഥാനിൽ കബറടക്കും. റസീൽ, ഹിബ ഫാത്തിമ എന്നിവർ സഹോദരങ്ങൾ ആണ്.

Post a Comment

0 Comments