പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും; പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി മുന്നണികൾ

കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി. കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്താൻ യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു.

ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ബിനു പുളിക്കകണ്ടവുമായി കേരള കോൺഗ്രസ് എം അകന്നു നിൽക്കുന്നതിനാൽ സിപിഎമ്മാണ് ചർച്ചകൾ നടത്തുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ബിനുവിനെ ഒപ്പം കൂട്ടി ഇല്ലെങ്കിൽ പാലാ നഗരസഭയിൽ ആദ്യമായി കേരള കോൺഗ്രസിന് ഭരണത്തിൽ നിന്നും മാറി നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ കൂട്ടരും ചർച്ചകൾക്ക് മൗനസമ്മതം നൽകിയതാണ് വിവരം.

യുഡിഎഫും പുളിക്കകണ്ടം കൗൺസിലർമാരെ കൂടെ നിർത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനായി മുന്നംഗ സംഘത്തെയും ചുമതലപ്പെടുത്തി. ജനസഭയിൽ യുഡിഎഫിനൊപ്പം നിൽക്കണം എന്ന് ആവശ്യം ഉയർന്നെങ്കിലും. ഇരുമുന്നണികളുമായി ചർച്ച നടത്താൻ പുളിക്കകണ്ടം സ്ഥാനാർത്ഥികൾ തീരുമാനിക്കുകയായിരുന്നു. അതേസമയം യുഡിഎഫി മതിയായി വിജയിച്ച മായാ രാഹുലും നിർണായക നീക്കങ്ങൾ നടത്താൻ തയ്യാറെടുക്കുകയാണ്.

Post a Comment

0 Comments