ഏകദിന രക്തദാന ക്യാമ്പ് നടത്തി

 

കെഎംഎം ഗവൺമെൻറ് ഐടിഐ, കൽപ്പറ്റയിലെ റെഡ് റിബൺ ക്ലബ്, എൻ എസ് എസ് യൂണിറ്റ് എന്നിവയുടെയും ജനറൽ ഹോസ്പിറ്റൽ കൽപ്പറ്റയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ഗവൺമെൻറ് ഐ ടിഐ പ്രിൻസിപ്പാൾ  എസ് എൻ  ശ്രീജ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ  ഇ നിസാമുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശുഭ എം എസ് മുഖ്യ പ്രഭാഷണം നടത്തി.50 ഓളം ട്രയിനികൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി വി റോയ്, ആശംസകൾ നേർന്നു, ബിനീഷ് പി, ബിനോയ് വേണുഗോപാൽ, വി കെ ഭാസ്കരൻ , ബാബുരാജൻ കെ വി, ഗിരീഷ് കോഴിക്കൽ,എ രജീഷ് ,ആർ ആർ സി കോർഡിനേറ്റർ സ്റ്റീഫൻ ജെയിംസ്,മൊയ്തു സി  തുടങ്ങിയവർ നേതൃത്വം നൽകി . 

Post a Comment

0 Comments