കൽപ്പറ്റ : റോട്ടറി കൽപ്പറ്റ റോട്ടറി ഇൻ്റർനാഷണൽ , കൽപ്പറ്റ ലിയോ കാർഡിയാക് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ വെച്ച് റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റും കാർഡിയാക് സർജനുമായ ഡോ: കമ്രാൻ്റെ നേതൃത്വത്തിൽ 3 കുട്ടികൾക്ക് മേൽ പ്രൊസീജിയർ നടത്തി. ലിയോ ഹോസ്പിറ്റൽ എം.ഡി. ഡോ. ടി.പി.വി സുരേന്ദ്രൻ മേൽ ചികിൽസാ രീതിയെപ്പറ്റി വിശദീകരിച്ചു. കുട്ടികളിൽ ജന്മനാ കണ്ടുവരുന്ന ഹൃദയ അറകളിലെ ദ്വാരം സർജറി കൂടാതെ തന്നെ അടക്കുന്ന പ്രൊസീജിയർ നിലവിൽ 26 കുട്ടികളിലാണ് നടത്തുന്നത്. വിവിധ റോട്ടറി ഫണ്ടിംഗിലൂടെ സ്വരൂപിക്കുന്ന 27- ലക്ഷം രൂപയാണ് മൂന്ന് മാസമെടുത്ത് പൂർത്തിയാക്കുന്ന മേൽ പ്രൊസീജിയറുകൾക്കായി ഉപയോഗിക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്താൻ താൽപര്യമുള്ളവർക്ക് ജൈനൻ ടി.ഡി. (9946610200) സാജൻ പി.എസ് (9400307932) എന്നിവരുമായി ബന്ധപ്പെടണ്ടേതാണ്.
ഉദ്ഘാടന യോഗത്തിൽ റോട്ടറി കൽപ്പറ്റ പ്രസിഡണ്ട് ജൈനൻ ടി.ഡി. അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറി രവീന്ദ്രനാഥ് , ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു . സുർജിത്ത് രാധാകൃഷ്ണൻ സ്വാഗതവും , സെക്രട്ടറി സാജൻ. പി. എസ്. നന്ദിയും പറഞ്ഞു.

0 Comments