കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ പി. ഇന്ദിര മേയറാകും. ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിച്ചു. നിലവിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര.
കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി. ഇന്ദിര ജയിച്ചത്. 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദിര വിജയിച്ചത്. ഇത്തവണ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് വനിതാ സംവരണമാണ്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതു മുതല്‍ ഇന്ദിര കൗണ്‍സിലറാണ്.

0 Comments