പെരിന്തൽമണ്ണ: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർത്താൽ പിൻവലിച്ചത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. യുഡിഎഫ് ആഹ്ലാദപ്രകടനം കഴിഞ്ഞുപോകുന്ന ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

0 Comments