കോഴിക്കോട്: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ പ്രധാനി പൊലീസ് പിടിയില്‍. കോഴിക്കോട് വേളം സ്വദേശി അജ്മലിനെ കർണാടകയിലെ പുത്തൂർ പൊലീസാണ് പിടികൂടിയത്.ഇയാളെ കോഴിക്കോട് വേളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളിൽ നിന്ന് 56 ഗ്രാം എംഡിഎംഎ പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എംഡിഎംഎ ഇയാള്‍ പലര്‍ക്കും എത്തിച്ചുകൊടുക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിയെ കേരള പൊലീസിന് കൈമാറില്ലെന്നും കര്‍ണാടകയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
0 Comments