2020 ൽ തൃശൂർ മെഡിക്കൽ കോളജിൽ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറിൽ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിൽ നിന്ന് ഫെബ്രുവരി 16 ന് ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

0 Comments