പ്രതിഷേധക്കാർക്കിടയിൽപ്പെട്ട് വീണാ ജോർജിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രിയെ തടയാൻ ശ്രമിച്ച പ്രതിഷേധത്തിനിടയിൽ മന്ത്രിക്കു പരിക്കേറ്റു. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്.

പ്രതിഷേധക്കാർക്കിടയിൽ പെട്ടുപോയ മന്ത്രിക്കു കൈയ്ക്കും കഴുത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത പോലീസ് സുരക്ഷയ്ക്കിടയിലും പ്രവർത്തകർ മന്ത്രിക്ക് തൊട്ടടുത്തെത്തി പ്രതിഷേധിച്ചത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ റെയിൽവേ സ്റ്റേഷനിൽ നിന്നും മാറ്റിയത്. സംഭവത്തിൽ ഏതാനും കെ.എസ്.യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Post a Comment

0 Comments