മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം


മലയോരത്ത് ശക്തമായ കാറ്റിനോടൊപ്പം വേനൽ മഴ പെയ്തു. ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമായി ഈ മഴ മാറി. പല ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു.ചില സ്ഥലങ്ങളിൽ ചെറുകിട മരങ്ങൾ വീഴുകയും വൈദ്യുതി ലൈനുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതേസമയം, കൃഷിക്ക് ഈ വേനൽ മഴ ഗുണകരമാണെന്നാണ് കർഷകർ പറയുന്നത്.

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയുണ്ടെന്നാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Post a Comment

0 Comments