കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: കോൺഗ്രസ് പ്രതിഷേധപ്രകടനവും യോഗവും നടത്തി



വൈത്തിരി: കേന്ദ്രബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ വെച്ച് പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു നരേന്ദ്രമോദിയുടെ ബജറ്റ് കേരളത്തെ പാടെ അവഗണിച്ചെന്നും കേരളക്കാരോട് ആമ വളർത്താനുമാണ് ബഡ്ജറ്റ് നിർദേശിക്കുന്നതെന്നും ദുരിതബാതിതർക്ക് ഒരു രൂപ പോലും വകയിരുത്തിയില്ല എന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പോൾസൺ കൂവക്കൽ സംസാരിച്ചു. പ്രധിഷേധയോഗത്തിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്‌ രാജൻ, ഫൈസൽ കെ വീ, ശിവദാസൻ, ഓ ജെ മാത്യു, കെ ജെ ജോൺ,കെ വീ രാമൻ, പൗലോസ്, മൈക്കൾ, ജോസ് പി എ, ഷുക്കൂർ, രാമചന്ദ്രൻ ആർ, രാഘവൻ എം, ഷിനു, കേശവൻ, മിജുല, ഭാസ്കരൻ, ഷമീർ, ബിനോയ്‌ മാത്യു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments