കുറ്റ്യാടിയിൽ യുവതിയെയും യുവാവിനെയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: കോഴിക്കോട്, മാമ്പിലാട് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേകയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറ്റ്യാടി, കള്ളാടി സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തൻകണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. പുതിയ വീട് അടിച്ചുവാരാനെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാവിലെ പോയതായിരുന്നു ശരണ്യ. വൈകുന്നേരമായിട്ടും കാണാതായതോടെയാണ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് മൃതദേഹം കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവാഹിതയായ ശരണ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. അജേഷ് അവിവാഹിതനാണ്.

Post a Comment

0 Comments