തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് 2026-27. വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലികുട്ടി ആറങ്ങാടന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. എം പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് പ്രീതരാമൻ സ്വാഗതം പറഞ്ഞു.ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി മൊയ്തു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അബ്ദുള്ള കേളോത് ,സിനി തോമസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷിന്റോ കല്ലിങ്കൽ ഷെബിറ മൊയ്തു മെമ്പർമാരായ ശംഭു രജിത എന്നിവർ ആശംസകൾ അർപ്പിച്ചു .പതിമൂന്ന് വർക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേമായി ഗ്രൂപ്പ് ചർച്ചകൾ നടത്തി കരട് പദ്ധതി നിർദേശങ്ങൾ സമർപ്പിച്ചു .നിർവഹണ ഉദ്യോഗസ്ഥന്മാർ വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ വുക്തിത്വങ്ങൾ ,ആശാ വർക്കർമാർ അംഗൻവാടി വർക്കേഴ്സ് ഹരിത കർമ്മ സേനഅംഗങ്ങൾ കുടുംബ ശ്രീ പ്രവർത്തകർ ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബീന വര്ഗീസ് നന്ദി പറഞ്ഞു

0 Comments