കാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു




തൊണ്ടിയിൽ: തൊണ്ടിയിൽ സേക്രട്ട് ഹാർട്ട് വെൽഫെയർ അസോസിയേഷന്റെയും പേരാവൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പേരാവൂർ റോബിൻസ് ഹാളിൽ നടന്ന പരിപാടിയിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡൻറ് കെ രജീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. സി. റീന മാത്യു എസ് എച്ച് ക്യാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു.മെമ്പർമാരായ റാണി ടോമി, ഷീബ ഗോപിനാഥ്,സുരേഷ് ചാലാറത്ത്,രാധിക ജോസ്, ശാനി ശശീന്ദ്രൻ, രാഖി മോൾ, സി യമുന,സി ഡി എസ് ചെയർപേഴ്സൺ ഷൈനി മനോജ് എന്നിവർ സംസാരിച്ചു

Post a Comment

0 Comments