കോട്ടയം: മാടപ്പള്ളിയിൽ ഒമ്പതാം ക്ലാസുകാരന് ക്രൂര മർദനം. സമപ്രായക്കാരായ വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി. മാടപ്പള്ളി മോസ്കോ കവലയിലാണ് സംഭവം. കഴിഞ്ഞ ജനുവരി 26ന് ഒമ്പതാം ക്ലാസുകാരനെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിന് കാരണം.
മർദന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു . തുടർന്ന് മർദനമേറ്റ കുട്ടിയുടെ മാതാവ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി.പരാതിയിൽ പൊലീസ് നടപടി തുടങ്ങി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകി. ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസിലിങ് ഉറപ്പാക്കുമെന്നും തൃക്കൊടിത്താനം പൊലീസ് വ്യക്തമാക്കി.

0 Comments