കോഴിക്കോട്: കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ സീറ്റിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. കൊയിലാണ്ടി, നാദാപുരം സീറ്റുകളിലാണ് മുല്ലപ്പള്ളിയുടെ പേര് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ മത്സരിച്ചേക്കുമെന്നാണ് വിവരം. പ്രവീൺകുമാർ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയെ കണ്ണൂരിൽ പരിഗണിക്കുന്നത്.
മുസ്‌ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടിയും കോൺഗ്രസ് മത്സരിക്കുന്ന പട്ടാമ്പിയും തമ്മിൽ വെച്ചുമാറാനും ആലോചനയുണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിക്കാണ് ഇവിടെ സാധ്യത. പട്ടാമ്പിയിൽ യൂത്ത് ലീഗ് മുൻ നേതാവ് എം.എ സമദ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

0 Comments