വിദ്യാർഥികൾ എഴുതിയ പരീക്ഷകളുടെ എണ്ണം കണക്കിലെടുത്ത് നാല് വിഭാഗങ്ങളിലായാണ് മാർക്ക് നിശ്ചയിക്കുക. എല്ലാ പരീക്ഷകളും എഴുതിയവർക്ക് യഥാർത്ഥ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കും. നാല് പരീക്ഷകൾ എഴുതിയവർക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ബാക്കിയുള്ള വിഷയങ്ങൾക്ക് നൽകും. മൂന്ന് പരീക്ഷകൾ എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്കും രണ്ട് പരീക്ഷകൾ മാത്രം എഴുതിയവർക്ക് എഴുതിയ രണ്ട് പരീക്ഷകളുടെ ശരാശരി മാർക്കും ബാക്കിയുള്ള പേപ്പറുകൾക്ക് കണക്കാക്കും.
ഒമാൻ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷം 2026 മാർച്ച് 5-നാണ് ബാക്കിയുള്ള പത്താം ക്ലാസ് പരീക്ഷകൾ ബോർഡ് റദ്ദാക്കിയത്. യുദ്ധസമാനമായ സാഹചര്യം കാരണം വിദ്യാർഥികളുടെ ഉപരിപഠനത്തിന് തടസ്സമുണ്ടാകാതിരിക്കാനും മൂല്യനിർണയത്തിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ പദ്ധതിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വിദ്യാർഥികളുടെ ഉപരിപഠനത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് മലയാളി സംഘടനകൾ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

0 Comments