പേരാവൂർ: മണത്തണ-ഓടന്തോട് റോഡ് ബി.എം.ബി.സി. (BMBC) നിലവാരത്തിൽ മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കുന്നതിനായി 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു. ഓടന്തോട് പാലം വരെയുള്ള റോഡ് നവീകരണത്തിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിരുന്നതെങ്കിലും, സർക്കാർ അംഗികരിക്കാതെ ബജറ്റ് വിഹിതമായ 4.50 കോടി രൂപ മാത്രമാണ് നിലവിൽ അനുവദിച്ചത്. തുക കുറഞ്ഞ സാഹചര്യത്തിൽ, ഓടന്തോട് പാലം വരെയുള്ള ഭാഗത്തെ ഏകദേശം 700 മീറ്റർ റോഡ് നിലവിലെ പദ്ധതിയിൽ നിന്നും ഒഴിവായിട്ടാണ് ഭരണാനുമതി ലഭിച്ചത്.

0 Comments