50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ രാജ്യം; ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നിന്ന് എല്‍പിജി പ്രതിസന്ധി മറികടക്കണമെന്ന് പ്രധാനമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് അന്തര്‍മന്ത്രാലയ സമിതി. 50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെന്നും നിര്‍ദേശം. ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി മറികടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പറഞ്ഞു. 

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കില്ല എന്ന് സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന്റെ നിര്‍ദേശം. തീരുമാനങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കണം.വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ മന്ത്രാലയങ്ങള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അന്തര്‍ മന്ത്രാലയ സമിതി നിര്‍ദ്ദേശം നല്‍കി.ഇതിന് പുറമെ രാജ്യത്ത് PNG ശൃംഖല വിപുലീകരിക്കാന്‍ കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ചു.PNG കണക്ഷനുകള്‍ക്ക് അനുമതി വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.നിലവിലെ പ്രതിസന്ധി രാജ്യം തരണം ചെയ്യുമെന്നും പ്രതിസന്ധിയില്‍ രാഷ്ട്രീയം കളിക്കുന്നവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

ഹോര്‍മുസില്‍ നിന്ന് കൂടുതല്‍ LPG ടാങ്കറുകളും ഉടന്‍ ഇന്ത്യയില്‍ എത്തും.ഇന്നലെ BW Elm ,BW Tyr ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുവാദം ലഭിച്ചിരുന്നു.അതിനിടെ മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് 74 ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു.


Post a Comment

0 Comments