ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് കോട്ടമൈതാനത്തെ എൻഡിഎ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നു. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം അദ്ദേഹം തൃശൂരിലേക്ക് തിരിക്കും. വൈകിട്ട് അവിടെ വമ്പൻ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട്ടെ സമ്മേളന വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നത് നേരിയ സുരക്ഷാ ആശങ്കയ്ക്ക് ഇടയാക്കി. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാൽ വലിയ പ്രത്യാഘാതങ്ങൾ ഒഴിവായി. അമിതഭാരം കാരണമാണ് ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നതെന്ന് അധികൃതർ വിശദീകരിച്ചു.
0 Comments