*വനിതാ സംവരണത്തിൽ വൻ മാറ്റം; സീറ്റുകളുടെ എണ്ണം 50% വർദ്ധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം*

വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. ഈ പദ്ധതി നടപ്പിലായാൽ രാജ്യത്തെ ആകെ ലോക്സഭാ സീറ്റുകൾ 543-ൽ നിന്നും 816 ആയി ഉയരുകയും, കേരളത്തിലെ ലോക്സഭാ സീറ്റുകൾ 30-ആയും നിയമസഭാ സീറ്റുകൾ 210-ആയും വർദ്ധിക്കുകയും ചെയ്യും. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാക്കാനായി അവതരിപ്പിച്ച ഈ നിർദ്ദേശത്തിൽ പ്രതിപക്ഷം അനുകൂല നിലപാട് സ്വീകരിച്ചാൽ പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തയ്യാറാണെന്നും, ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Post a Comment

0 Comments