കോഴിക്കോട്: കോഴിക്കോട് പെരുവയല് പഞ്ചായത്തില് ഷിഗല്ല രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന് കഴിഞ്ഞില്ല. നിലവില് 51 പേരാണ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതല് പേരിലേക്ക് രോഗം പടരാതിരിക്കാന് പ്രതിരോധ പ്രവര്ത്തനങ്ങളും ബോധവത്ക്കരണവും ഊര്ജ്ജിതമാക്കുകയാണ് പഞ്ചായത്ത്. കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടേയും കൂടുതല് സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു

0 Comments