കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 78 പേരാണ് ജനവിധി തേടുന്നത്; ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പേരാവൂരിൽ,കുറവ് പയ്യന്നൂർ



കണ്ണൂർ: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അവസാനിച്ചപ്പോൾ ജില്ലയിലെ സ്ഥാനാർഥികളുടെ അന്തിമ പട്ടികയായി. ജില്ലയിലെ വിവിധ   മണ്ഡലങ്ങളിൽ നിന്നായി 78 പേരാണ് ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പേരാവൂരിലാണ്. കുറവ് പയ്യന്നൂരിലും. പേരാവൂരിൽ 11 പേരും പയ്യന്നൂരിൽ നാലു പേരുമാണ് മത്സര രംഗത്തുളളത്.

ഇന്നലെ 13 പേരാണ് ജില്ലയിൽ പത്രികകൾ പിൻവലിച്ചത്. ഇതിൽ കൂത്തുപറമ്പിലെ ഇടത് ഡമ്മി സ്ഥാനാർഥി ചന്ദ്രൻ (ആർജെഡി), തളിപ്പറമ്പിലെ യുഡിഎഫ് ഡമ്മി സ്ഥാനാർഥി പി കെ സരസ്വതി (ഐഎൻസി), അഴിക്കോട്ടെ എൽഡിഎ ഫ് ഡമ്മി സ്ഥാനാർഥി നാരായണൻ (സിപിഎം), സി.പി. റഷീദ് (മുസ്‌ലിം ലീഗ്) എന്നിവരും മട്ടന്നൂരിലെ എസ്‌ഡിപിഐ സ്ഥാനാർഥി വി. മുഹമ്മദ് ബഷീറും ഉൾപ്പെടും.

 വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടി ബ്രാക്കറ്റിൽ, ചിഹ്നങ്ങൾ എന്നീ ക്രമത്തിൽ ചുവടെ.(മുഴുവ ൯ സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായിട്ടില്ല. അതിനനുസരിച്ച് ക്രമനമ്പറിൽ  മാറ്റം വന്നേക്കും. തളിപ്പറമ്പ്  മണ്ഡലത്തിലെ ക്രമനമ്പറിൽ  തെരഞ്ഞെടുപ്പ് കമ്മീഷൻറെ അന്തിമ തീരുമാനപ്രകാരം മാറാൻ സാധ്യതയുണ്ട്).

പയ്യന്നൂർ

എ.പി ഗംഗാധരൻ (ബിജെപി)-താമര, ടി.ഐ. മധുസൂദനൻ (സിപിഎം)-ചുറ്റിക അരിവാൾ നക്ഷത്രം, വി. കുഞ്ഞികൃഷ‌ൻ (സ്വത.)-ഇലക്ട്രിക് പോൾ, വി.കെ.സന്ദീപ് (സ്വത.)-മേശ.

കല്യാശേരി

അഡ്വ. രാജീവൻ കപ്പച്ചേരി (ഐഎൻസി)-കൈപ്പത്തി, എം. വിജിൻ (സിപിഎം)-ചുറ്റിക അരിവാൾ നക്ഷത്രം, എ.വി.സ നിൽ (ബിജെപി)-താമര, കെ.കെ. അബ്ദുൽ ജബ്ബാർ (എസ്‌ഡിപിഐ)-കത്രിക, രാജീവൻ കണ്ണോത്ത് s/o കമ്മാരൻ (സ്വ ത.)-ഫ്രോക്ക്.

തളിപ്പറമ്പ്

ആനപ്പള്ളി ഗോപാലൻ (ആം ആദ്‌മി പാർട്ടി)-ചൂൽ, പി.കെ. ശ്യാമള ടീച്ചർ (സിപിഎം)-ചുറ്റിക അരിവാൾ 

നക്ഷത്രം, എ ൯. ഹരിദാസ് (ബിജെപി)-താമര, കെ.പി.അബ്ദുൾ സലാം (സ്വത.), കൊയ്യം ജനാർദനൻ (സ്വത). സി.വി. ഖമറുദ്ദീൻ (സ്വ ത.). ടി.കെ. ഗോവിന്ദൻ മാസ്റ്റർ s/o കുഞ്ഞിക്കണ്ണൻ നമ്പ്യാർ (സ്വത.), ടി.കെ. ഗോവിന്ദൻ s/o കുഞ്ഞിരാമൻ (സ്വത.), സി. ബാലകൃഷണൻ യാദവ്, (സ്വത.)-, ശ്യാമള, d/o പി.ഗോവിന്ദൻ (സ്വത.).

ഇരിക്കൂർ

പി.വി ജോസഫ് പാരിക്കപ്പള്ളിൽ (ആം ആദ്‌മി പാർട്ടി)-ചൂൽ, അഡ്വ. മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ്- എം)-ര ണ്ടില, അഡ്വ. സജീവ് ജോസഫ് (ഐഎൻസി)-കൈപ്പത്തി, എം.ജെ. മാത്യു (എസ്‌ഡിപിഐ)-കത്രിക, ശ്രീനാഥ് പദ്‌മനാ ഭൻ (ട്വൻറി ട്വൻറി)-ചക്ക, കെ.ടി.അമൽ (സ്വത.)-പയർമണികൾ.

അഴിക്കോട്

അഡ്വ. കരീം ചേലേരി (ഐയുഎംഎൽ)-ഏണി,. കെ.കെ. വിനോദ് കുമാർ (ബിജെപി)-താമര, കെ.വി. സുമേഷ് (സിപി എം)-ചുറ്റിക അരിവാൾ നക്ഷത്രം, രശ്‌മി രവി (എസ്‌യുസിഐ കമ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്, കരീം ചന്ദ്രോത്ത് (സ്വത.)-ബെഞ്ച്, വി.വി.അബ്ദുൾ കരീം (സ്വത.)-റഫ്രിജറേറ്റർ, കെ.സുമേഷ് കുമാർ (സ്വത.)-ബെൽറ്റ്, ടി.പി. സുമേഷ് (സ്വത.)-മോതിരം.

കണ്ണൂർ

അഡ്വ. ടി.ഒ. മോഹനൻ (ഐഎൻസി)-കൈപ്പത്തി, സി. രഘുനാഥ് (ബിജെപി)-താമര), എം.കെ. ഷഹസാദ്-

(എസ്‌സി ഐ കമ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്, കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്-എസ്)-ടെലിവിഷൻ, സുരേഷ് കുമാർ (ഭാരതീ യ ജവാൻ കിസാൻ)-ഡയമണ്ട്, ടി.കെ. മോഹനൻ (സ്വത.)-ബാറ്റ്, രാമചന്ദ്രൻ കുനിയിൽ (സ്വത.)-സൈക്കിൾ പമ്പ്.

ധർമടം

പിണറായി വിജയൻ (സിപി എം)-ചുറ്റിക അരിവാൾ നക്ഷത്രം, കെ. രഞ്ജിത്ത് (ബിജെപി)-താമര,. അഡ്വ. വി.പി. അബ്ദു ൾ റഷീദ് (ഐഎൻസി)-കൈപ്പത്തി, വാടി ഹരീന്ദ്രൻ (സ്വത.)-ഗ്യാസ് സിലിണ്ടർ, എ.എം.വിജയൻ s/o കുഞ്ഞിരാമൻ (സ്വത.)-ഗ്രാമഫോൺ.

തലശേരി

കാരായി രാജൻ (സിപിഎം)-ചുറ്റിക അരിവാൾ നക്ഷത്രം, ഒ. നിധീഷ് (ബിജെപി)-താമര, കെ.പി.സാജു (ഐഎൻസി)-കൈപ്പത്തി, എ.സി. ജലാലുദ്ദീൻ (എസ്‌ഡിപിഐ)-കത്രിക, വി.പി. രാജൻ s/o ചാത്തു (സ്വത.)-എയർകണ്ടീഷനർ, ഒ.പി. രാജൻ 5/0 നാണു (സ്വത.)-ഡിഷ് ആൻറിന, വി.പി. സാജു s/o വി.പി പുരുഷോത്തമൻ (സ്വത).-കട്ടിംഗ്പ്ലെയർ.

കൂത്തുപറമ്പ്

ജയന്തി രാജൻ (ഐയുഎംഎൽ)-ഏണി, . അഡ്വ. ഷിജിലാൽ (ബിജെപി)-താമര, എ.പി.റഫീദ് ( ആം ആദ്‌മി പാർട്ടി)-ചൂൽ, പി.കെ. പ്രവീൺ (ആർജെഡി)-റാന്തൽ വിളക്ക്, ജയന്തി (സ്വത.)-ഓടക്കുഴൽ, പ്രവീൺകുമാർ (സ്വത.)-ലെറ്റർ ബോക്സ‌്, കെ.പി.മോഹനൻ (സ്വത.)-ഫ്രോക്ക്, ശൈലജ (സ്വത.)-കെറ്റിൽ, ഷാഹുൽ ഹമീദ് (സ്വത.)-റഫ്രിജറേറ്റർ.

മട്ടന്നൂർ  

ചന്ദ്രൻ തില്ലങ്കേരി (ഐഎൻസി)-കൈപ്പത്തി, ബിജു ഏളക്കുഴി (ബിജെപി)-താമര, വി.കെ.സനോജ്(സിപിഎം)-ചുറ്റിക അരിവാൾ നക്ഷത്രം, ബഷീർ പുന്നാട് (എസ്‌ഡിപിഐ)-കത്രിക, ചന്ദ്രൻ തേങ്ങലത്ത് (സ്വത)-ബേബി വാക്കർ, സനോജ് s/oകുഞ്ഞിരാമൻ കെ. (സ്വത)-ഗ്രാമഫോൺ.

പേരാവൂർ

കെ.കെ. ശൈലജ ടീച്ചർ (സിപിഎം)-ചുറ്റിക അരിവാൾ നക്ഷത്രം, അഡ്വ. സണ്ണി ജോസഫ് (ഐഎൻസി)-കൈപ്പത്തി, ഹെൻസ്റ്റിയൻ ജോർജ് (ആം ആദ്‌മി പാർട്ടി) -ചൂൽ, കൃഷ്‌ണൻ (സിപിഐ എംഎൽ ലിബറേഷൻ), പൈലി വാത്യാട്ട് (ഭാ രത് ധർമ്മ ജനസേന), നാരായണ കുമാർ (സ്വത.), സി. വേണുഗോപാൽ (സ്വത.), എ.വി.ശൈലജ (സ്വത.), സി.ശൈലജ (സ്വത.), സണ്ണി (സ്വത), സണ്ണി ജോസഫ് (സ്വത.)


Post a Comment

0 Comments