മുറ്റത്തൊരു തെങ്ങ് മുന്നോട്ടൊരു താങ്ങ് പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനത്തിന്റെ കൂട് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന 'മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്' പദ്ധതിയുടെ ഭാഗമായി മാനന്തവാടി മേഖലയിലെ വിവിധ ദേവാലയങ്ങളിലെ ഇടവകാംഗങ്ങള്‍ക്ക് തെങ്ങിന്‍തൈകള്‍ വിതരണംചെയ്തു. മാനന്തവാടി  സെന്റ്  ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന തെങ്ങിന്‍തൈ വിതരണം മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ സ്‌നേഫാനോസ് മെത്രാപ്പോലീത്ത തെങ്ങിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫാ.  ബേബി പൗലോസ് ഓലിയ്ക്കല്‍ അധ്യക്ഷത വഹിച്ചു.

ഫാ. വര്‍ഗീസ് താഴത്തെ കുടി, ഫാ. ഷാന്‍ ഐക്കരക്കുടി, ഫാ.ഷിജിന്‍ കടമ്പക്കാട്, ഫാ. ജോര്‍ജ് നെടുംതള്ളിയില്‍, ഫാ. എല്‍ദോ കൂരന്‍ താഴത്ത് പറമ്പില്‍, ഫാ.എല്‍ദോ മനയത്ത്, ഫാ. ലിജോ ആനീക്കാട്ട് , ഫാ.ബൈജു മനയത്ത്, ഫാ. അനൂപ് ചാത്തനാട്ടുകുടി , ഫാ. ബേസില്‍ കൊളവിക്കുടി, ഫാ. എല്‍ദോ പനച്ചിയില്‍, ട്രസ്റ്റി വിനു,വാണാക്കുടി സെക്രട്ടറി, റിജോയി നടു തോട്ടത്തില്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments