സ്ഥാനാർത്ഥി പട്ടികയിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു എന്ന വാർത്തകൾ നിഷേധിച്ച് അലോഷ്യസ് സേവ്യർ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അലോഷ്യസ് സന്ദേശമയച്ചത്.
താൻ അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് അസത്യമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് അലോഷ്യസ് പറഞ്ഞു. നേതൃത്വം നിർദ്ദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണ്, അല്ലാത്തപക്ഷം സംഘടനാരംഗത്ത് സജീവമായി തുടർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുള്ള അലോഷ്യസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. അലോഷ്യസിന് സീറ്റ് നൽകാമെന്ന് കെ.സി. വേണുഗോപാൽ ഉറപ്പുനൽകിയതായും സൂചനകളുണ്ട്.

0 Comments