പേരാവൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പൈലി വാത്യാട്ടിന്റെ തെരഞ്ഞെടുപ്പ് പര്യടനം അമ്പായത്തോട് നിന്നും ആരംഭിച്ചു

 



അമ്പായത്തോട്:പേരാവൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പൈലി വാത്യാട്ടിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി ആരംഭിച്ചു.അമ്പായത്തോട് നിന്ന് ആരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി കെ വി അജി നിർവഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് ബേബി സോജ അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ്,പി ജി സന്തോഷ്,അരുൺ ഭരത്,ഓമന ഭരതൻ തുടങ്ങിയവർ സംസാരിച്ചു. ഇന്നത്തെ പര്യടനം കണിച്ചാറിൽ സമാപിച്ചു.

Post a Comment

0 Comments