തിനപുരം: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെറ നേതൃത്വത്തിൽ കാപ്പി കർഷക സെമിനാറിൽ പങ്കെടുത്ത 110 കർഷകർക്ക് ജാതി, ഞാവൽ, രക്ത ചന്ദനം, മഹാഗണി, പട്ട തൈകൾ വിതരണം ചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ ഷഫീക് അടാട്ടിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ കൈരളി, തിനപുരം, റിപ്പൺ 52, പുതുക്കാട്, വാളത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ, കൗൺസിൽ അംഗം നജ്മുദീൻ എം പി, നിഅ്മത് പിച്ചൻ,സന്ദീപ് സെബാസ്റ്റ്യൻ, എന്നിവർ നേതൃത്വം നൽകി

0 Comments