കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ മാർച്ച് 17ന് വിധി പറയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊല്ലപ്പെട്ടത്.
അധ്യാപകനായിരുന്ന പ്രതി സന്ദീപ് 2023 മെയ് പത്താം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കത്രിക ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതി ആക്രമിച്ചു എന്നുമാണ് കേസ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി കോടതി ഹാജരാക്കിയിരുന്നു.
70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.

0 Comments