എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി

 

പേരാവൂർ: പുതുശ്ശേരി പുഴക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥി  കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡ്  കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ  നശിപ്പിച്ചതായി പരാതി. പുഴക്കൽ വായനശാലയ്ക്ക് സമീപം സ്ഥാപിച്ച പ്രചരണ ബോർഡാണ് നശിപ്പിച്ചത് . ഇത് സംബന്ധിച്ച് എൽഡിഎഫ് നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. പ്രദേശത്ത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. 

Post a Comment

0 Comments