ഡൽഹി: രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 94 . 27 ആയി കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് രൂപ കൂപ്പുകുത്തിയത് . ജർമനി ഉൾപ്പടെ യൂറോപ്യൻ രാജ്യങ്ങളിലും വിനിമയ നിരക്കിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി .
പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണിയെ ബാധിക്കുകയാണ്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ സർവകാല റെക്കോഡിലെത്തി. 30 പൈസ ഇടിഞ്ഞു രൂപയുടെ മൂല്യം 94.27 ആയാണ് ഇന്ന് രേഖപ്പെടുത്തിയത്. യുദ്ധം ആരംഭിച്ചതിനു ശേഷം രൂപയുടെ മൂല്യം വൻ തകർച്ചയാണ് നേരിടുന്നത്. ഫെബ്രുവരി 28ന് ശേഷം ഇതുവരെ 3.5 ശതമാനം മൂല്യം കുറഞ്ഞു. നിലവിലെ ഊർജവിതരണ പ്രതിസന്ധിയാണ് മൂല്യ തകർച്ചക്ക് പ്രധാന കാരണം.
എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യുദ്ധത്തിന് പിന്നാലെ വിദേശനിക്ഷേപം കുറഞ്ഞതും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. കഴിഞ്ഞയാഴ്ച 93.98 ആയിരുന്നു രൂപയുടെ മൂല്യം. ഈ വർഷം മാത്രം അഞ്ച് ശതമാനത്തിൽ അധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ തകർച്ച നേരിടുമെന്നാണ് റിപ്പോർട്ട്. അതേ സമയം യൂറോപ്യൻ രാജ്യങ്ങളിലും ഡോളറിനെതിരെ കറൻസിയിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി. ജർമനി യൂറോയുടെ മൂല്യം 1 ശതമാനം ഇടിഞ്ഞു 0.87 ലേക്ക് എത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡോളറിനെതിരെ റഷ്യയുടെ റൂബിൾമൂല്യം നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ് 82.82 നിലവാരത്തിലായിരുന്ന നിരക്ക് ഇപ്പോൾ 81.38-ൽ എത്തി.

0 Comments