മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മീനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി. മീനങ്ങാടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.കെ.സുന്ദർലാൽ ഉദ്ഘാടനം ചെയ്തു.
ജോർജ്.പി അധ്യക്ഷത വഹിച്ചു. സുദീപ് കൈലാസ്, ഇന്ദ്രൻ.കെ.എൻ, സുരേഷ്.കെ.ആർ, ലജീഷ്.കെ.എൻ, അനൂപ് കുമാർ, ശരത് വിജയൻ, സുബൈർ ഉള്ളാടൻ, എന്നിവർ നേതൃത്വം നൽകി.

0 Comments