കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാറുണ്ടായി. നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നും ആർക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ യുഎഇയിയെയും ബഹ്‌റൈനെയും കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണങ്ങൾ ഉണ്ടായി. അബുദാബിയിൽ 3 ഇടങ്ങളിലായാണ് തീപിടുത്തം ഉണ്ടായത്. പ്രത്യേക സാമ്പത്തികൾ മേഖലയിലും തീപിടുത്തം ഉണ്ടായി. തീ പൂർണമായി അണച്ചുവെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. വലിയ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് പല ഗൾഫ് രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്.

0 Comments