ലോക വന ദിനത്തോടനുബന്ധിച്ച് ആറളം പുനരധിവാസ മേഖലയിലെ ഓടക്കാടുകൾ നീക്കം ചെയ്ത് ആറളം ശലഭ സങ്കേതത്തിൽ വന്യജീവികൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന പ്രവർത്തി ആരംഭിച്ചു



 

ലോക വന ദിനത്തോടനുബന്ധിച്ച് ആറളം പുനരധിവാസ മേഖലയിലെ ഓടക്കാടുകൾ നീക്കം ചെയ്ത് ആറളം ശലഭ സങ്കേതത്തിൽ വന്യജീവികൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന പ്രവർത്തി ആരംഭിച്ചു.

 ആറളം പുനരുധിവാസ മേഖലയിലെ ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്തെ കാടും മുടി കിടക്കുന്ന ഓടകൾ ആണ് നീക്കം ചെയ്ത്. ഇവ വനത്തിനുള്ളിൽ നട്ടുപിടിപ്പിക്കുന്ന പ്രവർത്തി ലോക വന ദിനത്തോടനുബന്ധിച്ച് ആറളം വൈൽഡ് ലൈഫ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ നേതൃത്വത്തിൽ ആറളം അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സജീവൻ തെന്നിയാടൻ, എം മനോജ് ഉൾപ്പെടെ പതിനഞ്ചോളം പേർ ചേർന്ന് ആരംഭിച്ചു. 

ആറളം ശലഭ സങ്കേതത്തോട് ചേർന്നുവരുന്ന ടി ആർ ഡി എം ന്റെ ബ്ലോക്ക് 13 ലെ ഭാഗമാണ് ഓടച്ചാൽ. ഈ ഭാഗത്ത് ഓടക്കാടുകളിൽ ആനകൾ തമ്പടിക്കുന്ന സ്ഥലമാണ്. കഴിഞ്ഞവർഷം ഈ ഭാഗത്ത് വെച്ചാണ് ബ്ലോക്ക് 13ലെ വള്ളി ലീല ദമ്പതികൾ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് ഭാഗമായി പുനരധിവാസ മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഓടച്ചാൽ ഭാഗത്ത് ഓടകൾ പിഴുതെടുത്ത് വനത്തിനുള്ളിൽ നട്ടുപിടിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വനവകുപ്പ് ഈ പ്രവർത്തി ആരംഭിച്ചത്. 

കൂടാതെ വനവകുപ്പിന്റെ 10 മിഷനുകളിൽ ഒന്നായ ഫുഡ് ഫോഡർ വാട്ടർ എന്ന മിഷന്റെ ഭാഗമായി വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷണം ഉറപ്പുവരുത്തുക എന്നത് കൂടി ഈ പ്രവർത്തിയിലൂടെ നടപ്പിലാക്കുന്നു. മാർച്ച് 21ലോക വനദിനത്തിൽ പിഴുതെടുത്ത ഓടകൾ ആറളം സെക്ഷനിലെ വലിയ കരിക്കണ്ടം വനഭാഗത്ത് ആറളം വൈൽഡ് ലൈഫ് റേഞ്ചിലെ ജീവനക്കാരും എൻജിഒ കളും കൂടിച്ചേർന്ന് വെച്ചുപിടിപ്പിക്കുന്നതാണ്. ഈ പ്രവർത്തിയിലൂടെ ആറളം പുനരധിവാസമേഖലയിലെ അടിക്കാടുകൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനോടൊപ്പം ആനകൾക്കും മറ്റു വന്യജീവികൾക്കും വനത്തിനുള്ളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.



Post a Comment

0 Comments