കൃഷ്ണഗിരി: കൃഷ്ണഗിരി പാതിരിക്കവലയില്‍ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. ജീര്‍ണ്ണിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വസ്ത്രങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ മൃതദേഹംസ്ത്രീയുടേതെന്നാണ് നിഗമനം. എസ്‌റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടി മാറി വേര്‍പെട്ട നിലയിലാണ്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

0 Comments