ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇടിമിന്നലുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടണമെന്നും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും നിർദ്ദേശമുണ്ട്. കെട്ടിടത്തിനകത്ത് സുരക്ഷിതമായി ഇരിക്കാനും ഭിത്തിയിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. മഴ ലഭിക്കുന്നതോടെ കാർഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ഇത് വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
0 Comments