'മുജ്തബ ഖാംനഈ അധികകാലം വാഴില്ല, ഇറാന്‌റെ സൈനിക ശേഷി പൂർണമായും തകർത്തു'; ട്രംപ്‌

 



വാഷിങ്ടണ്‍: ഇറാനെ പൂർണമായും പൂർണമായും പരാജയപ്പെടുത്തുന്നത് വരെ സൈനിക നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലുമായി ചേർന്ന് നടത്തുന്ന സൈനിക നടപടിയിലൂടെ ഇറാന്റെ നാവികസേനയെയും മിസൈൽ ശേഷിയെയും ഇല്ലാതാക്കി. നിലവിലെ സാഹചര്യത്തിൽ യുദ്ധം ഒരാഴ്ചയിലധികം തുടരും.സൈനികപരമായി ഇറാന് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖാംനഈ അധികകാലം വാഴില്ലെന്നും ട്രംപ് പറഞ്ഞു

Post a Comment

0 Comments