ഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് സുധാകരന്‍ എന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. യുഡിഎഫ് ഒറ്റക്കെട്ടെന്നും കേരളത്തില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വെല്ലുവിളികളിലും കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലുമെല്ലാം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. യുഡിഎഫിലും ഐക്യമുണ്ട്. ശക്തവുമാണ്. കേരളത്തില്‍ 100 സീറ്റുകളോടെ ഞങ്ങള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.

0 Comments