താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു

 



താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു.

കോഴിക്കോട് കുളത്തൂര്‍ കാക്കൂര്‍ ചെറുവലത്ത് വീട്ടില്‍ ഹമീദ് (65) ആണ് മരിച്ചത്.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ. സതീഷ്ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ഷിബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി.ഷറഫുദ്ദീന്‍, കെ.ഷാഹുല്‍ഹമീദ്, ദീപു കെ.ആര്‍ എന്നിവരടങ്ങിയ സംഘം ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയില്‍ ഇറങ്ങി 'സ്ട്രക്ചര്‍ നോട്ട്' ഉപയോഗിച്ചാണ് മൃതുദേഹം പുറത്തെടുത്തത്.

Post a Comment

0 Comments