വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ കായിക സംഘടനകളുടേയും, ക്ലബുകളുടേയും സഹകരണത്തോടെ വേനൽ കാല കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്നുമുതൽ മെയ് 30 വരെയാണ് ക്യാമ്പ് .സൈക്ലിംഗ്, ജൂഡോ, കരാത്തേ , റോളർ സ്കേറ്റിംഗ്, സൈക്കിൾ പോളോ, ഫുട്ബോൾ, നീന്തൽ, നെറ്റ്ബോൾ, ഖൊ- ഖൊ, ത്രോബോൾ എന്നിവയിലാണ് പരിശീലനം. സൈക്ലിംഗ്, സൈക്കിൾ പോളോ, ഫുട്ബാൾ , നെറ്റ്ബോൾ, ഖൊ- ഖൊ, ത്രോബോൾ എന്നിവ പാറക്കൽ സ്കാമ്പിലോ സ്പോർട്സ് മാളിലും, ജൂഡോ - കരാത്തേ എന്നിവ കൽപറ്റ കെൻയു റിയു കരാത്തേ അക്കാഡമിയിലും, റോളർ സ്കേറ്റിംഗ് മണിയങ്കോട് സ്കേറ്റിംഗ് ഗ്രൗണ്ടിലും, നീന്തൽ കൽപറ്റ വയനാട് ഹെറിറ്റേജ് റിസോർട്ടിലും വെച്ച് നടത്തപെടും. പരീശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഒളിമ്പിക് അസോസിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്....
https://form.svhrt.com/69c8a36e93491404a49c9b46
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധ പെടാവുന്നതാണ് ...
ജൂഡോ - കരാത്തേ - 8086383868
സൈക്ലിംഗ്, സൈക്കിൾ പോളോ, ഫുട്ബോൾ, നെറ്റ് ബോൾ, ഖൊ ഖൊ, ത്രോബോൾ -9567962141
റോളർ സ്കേറ്റിംഗ് - 8921195242
നീന്തൽ -9544510297
0 Comments