ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു. പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന എൽപിജി ക്ഷാമവും സഭയിൽ ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. ദീര്‍ഘകാല സൗഹൃദ രാഷ്ട്രമായ ഇറാനെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇസ്രയേല്‍ അമേരിക്കന്‍ വിധേയത്വവും പ്രതിപക്ഷം ചര്‍ച്ചയാക്കും. പാചക വാതക വിലവര്‍ധനവിന് പിന്നാലെ പെട്രോള്‍-ഡീസല്‍ സ്‌റ്റോക്ക് സംബന്ധിച്ച ആശങ്കയും ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം കോൺഗ്രസ് അവതരിപ്പിച്ചിരുന്നു.

0 Comments