നിര്‍ഭയ നിശ പദ്ധതി ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച




സ്ത്രീകളുടെ രാത്രികാല യാത്രകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കേരളാ പോലീസ് നടപ്പിലാക്കുന്ന നിര്‍ഭയ നിശ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് എട്ടിന് രാത്രി എട്ട് മണിക്ക് കണ്ണൂര്‍ കാല്‍ടെക്‌സില്‍ നടക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്, ഡി.ഡി.ഇ ഡി ഷൈനി എന്നിവര്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് വനിതകളുടെ രാത്രി നടത്തം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും നടക്കും.

വിവിധ ആവശ്യങ്ങള്‍ക്കായി രാത്രി ഒന്‍പത് മണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിര്‍ഭയ നിശ പദ്ധതിയുടെ ഭാഗമായി എ.ഐ ക്യാമറകള്‍, അലാറം, പാനിക് ബട്ടണ്‍ എന്നിവ സഹിതമുള്ള നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. കുറ്റവാളികളെ വേഗത്തില്‍ തിരിച്ചറിയാനുള്ള ആധുനിക ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം പോളുകളില്‍ ഉണ്ടാകും. അപകടഘട്ടങ്ങളില്‍ പാനിക് ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ പൊലീസ് സേവനം നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കും.

Post a Comment

0 Comments