അതേസമയം, കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ, പാർട്ടിയെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ. സുധാകരൻ ഡൽഹിയിൽ പറഞ്ഞിരുന്നു. പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. വെല്ലുവിളിക്കാൻ താൻ ഇല്ല, പാർട്ടിക്ക് വിധേയമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
0 Comments