വിസ കാലാവധി കഴിഞ്ഞാലും യുഎഇയിലേക്ക് മടങ്ങാം

 

ദുബായ്: യുഎഇയുടെ ഗ്രേസ് പീരിയഡ് പ്രഖ്യാപനം വിദേശത്ത് കുടുങ്ങിയ താമസക്കാർക്ക് വലിയ ആശ്വാസം. വിമാന സർവീസുകളിലെ തട‌സം കാരണം വിദേശത്ത് കുടുങ്ങി വിസ കാലാവധി അവസാനിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന യുഎഇ താമസക്കാർക്ക് സർക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസമായി. താമസ വിസ കാലാവധി കഴിഞ്ഞവർക്കായി ഒരുമാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചതോടെ പലർക്കും മടങ്ങിയെത്താനുള്ള വഴി തുറന്നു.

സമീപകാലത്ത് മേഖലയിലുണ്ടായ സംഘർഷത്തെ തുടർന്ന് വ്യോമഗതാഗതത്തിൽ ഉണ്ടായ തടസ്സങ്ങളും ചില രാജ്യങ്ങളിലെ വ്യോമപാത അടച്ചതുമാണ് നിരവധി താമസക്കാരെ യുഎഇയ്ക്ക് പുറത്ത് കുടുങ്ങിയത്. ഈ സാഹചര്യത്തിൽ, ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഒരുമാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന് പുറത്തായിരിക്കെ ഫെബ്രുവരി 28-നോ അതിന് ശേഷമോ താമസ വിസ കാലാവധി കഴിഞ്ഞവർക്കാണ് ഈ ഇളവ് ബാധകമാകുക. ഇത്തരത്തിൽ യാത്ര തടസപ്പെട്ട യുഎഇ താമസക്കാർക്ക് മാർച്ച് 31 വരെ യുഎഇയിൽ തിരിച്ചെത്താം.

Post a Comment

0 Comments