വെള്ളമുണ്ട പഞ്ചായത്തിൽ യു.ഡി.എഫ് ബൂത്ത് കമ്മിറ്റികൾക്ക് തുടക്കമായി



വെള്ളമുണ്ട പഞ്ചായത്തിൽ 37 ബൂത്തുകളിലും തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കുന്നതിൻ്റെ ഭാഗമായി 173 ആം  വാരാമ്പറ്റ ബൂത്ത് യു.ഡി.എഫ് കമ്മിറ്റി രൂപീകരിച്ചു.ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രചരണ പരിപാടി പഞ്ചായത്ത്  മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.മോയി ഉൽഘാടനം നിർവഹിച്ചു. ടി.കെ.മമ്മൂട്ടി, കെ.സി.സുധാകരൻ, പി.ഒ.നാസർ, ശ്രീജിത്ത് ബി.കെ ,സി.കെ.സുബൈർ, സിറാജ്കമ്പ, സി.കെ.നാസർ, കെ.പി. ബാബു, ഏ.സി.ജിൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുതിയ  ബൂത്ത് ഭാരവാഹികളായി  പി.ഓ.നാസർ (ചെയർമാൻ ), ശ്രീജിത് (കൺവീനർ ),സിറാജ് കമ്പ (ട്രെഷർ) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments