ദുബൈ: ഖത്തർ സമുദ്രാതിർത്തിയിൽ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ഖത്തറിനും തുർക്കിക്കും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അപകടത്തിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതിൽ യുഎഇ വിദേശകാര്യ മന്ത്രാലയം ദുഖം രേഖപ്പെടുത്തി. പതിവ് ദൗത്യത്തിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലികോപ്ടർ തകർന്നത്.
ഖത്തർ സായുധ സേനയിലെയും സംയുക്ത ഖത്തർ തുർക്കി സേനയിലെയും അംഗങ്ങളാണ് മരിച്ചവർ. മരിച്ചവരുടെ കുടുംബങ്ങൾക്കും ഖത്തറിലെയും തുർക്കിയിലെയും ഗവൺമെന്റ്നും ജനങ്ങൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. വിയോഗത്തിൽ ഇരു രാജ്യങ്ങൾക്കുമൊപ്പം നിലകൊള്ളുന്നതായും മന്ത്രാലയം വ്യക്തമാക്കി.

0 Comments