വേനൽ കനത്തതോടെ വറ്റിവരണ്ട് മലയോര മേഖലയിലെ പുഴകൾ




കൊട്ടിയൂർ:വേനൽ കനത്തതോടെ മലയോര മേഖലയിലെ പുഴകൾ വറ്റി വരണ്ടു.ബാവലി,ചീങ്കണിപ്പുഴകളിൽ ഒഴുക്ക് നിലച്ചു.

ഇതോടെ പുഴകളെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികൾ താറുമാറായി. പുഴയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ പലയിടത്തും കുടിവെള്ളക്ഷാമം നേരിടാൻ തുടങ്ങി. 

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നേരത്തെ തന്നെ പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Post a Comment

0 Comments