എം കെ സ്റ്റാലിന്‍ കൊളത്തൂരില്‍; ഒ പനീര്‍ശെല്‍വം ബോഡിനായ്കന്നൂരില്‍; ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

 



തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ മണ്ഡല നിര്‍ണയം പൂര്‍ത്തിയാക്കി ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂരില്‍ തുടരും. അടുത്തിടെ ഡിഎംകെയില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബോഡിനായ്കന്നൂരില്‍ മത്സരിയ്ക്കും.

164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിയ്ക്കുന്നത്. എല്ലാ മന്ത്രിമാര്‍ക്കും സിറ്റിങ് സീറ്റുകള്‍ തന്നെ നല്‍കി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെന്നൈ ചെപ്പോക്കില്‍ തന്നെ മത്സരിക്കും. മുന്‍ മന്ത്രി സെന്തില്‍ ബാലാജി, ഇക്കുറി മണ്ഡലം മാറി മത്സരിക്കും. കരൂര്‍ എംഎല്‍എ ആയ സെന്തില്‍ ബാലാജി, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് ജനവിധി തേടുക.

സഖ്യപാര്‍ട്ടികള്‍ക്കുള്ള മണ്ഡല നിര്‍ണയവും ഇന്നലെ പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് 28 സീറ്റിലും ഡിഎംഡികെ പത്ത് സീറ്റിലും വിസികെ എട്ട് സീറ്റിലും ഇടതുപാര്‍ട്ടികള്‍ അഞ്ച് സീറ്റുകളിലമാണ് മത്സരി്ക്കുന്നത്

Post a Comment

0 Comments